യക്ഷിയും ലോകാവസാനവും

                                                          

                                      സുഹൃത്തുക്കൾക്കൊപ്പം ഞാൻ നടത്തിയ ഒരു യാത്രയുടെ ഭാഗമായി.. യാഥാർഥ്യവും ഭാവനയും കൂട്ടിയിണക്കി നിർമിച്ച ഒരു കഥയാണിത്.                             

                                                      വീണ്ടും  ഒരു സന്തോഷകരമായ യാത്രക്കായി ട്രോള്ട്ടുങ്ങ സംഘത്തിലുള്ള സുഹൃത്തുക്കൾ  ലോകത്തിൻ്റെ അവസാനം കാണാൻ ഉള്ള യാത്ര തിരിച്ചു.നോർവെയിലുള്ള ഒരു സ്ഥലം ആണിത് ആദ്യമായി അവിടെ പോയ ഏതോ സഞ്ചാരി ഇട്ട പേരാണ് ലോകത്തിന്റെ അവസാനം എന്ന് .വീഥിയുടെ ഇരു വശങ്ങളിലും മഞ്ഞയിലും ചുവപ്പിലും നിറഞ്ഞു നിൽക്കുന്ന കാനന ഭംഗി. ഇലകൾ പൊഴിക്കുവാൻ കാത്തിരിക്കുന്ന വൃക്ഷങ്ങൾ പൊഴിയും മുന്നേ അവരുടെ സൗന്ദര്യം ഒന്നും കൂടി വിളിച്ചു പറയുന്നു. ഞങ്ങൾ യാത്ര തുടരുന്നതിനനുസരിച്ചു മഴക്കാർ മാറി മാറി സൂര്യൻ തെളിയുന്നു.അതെ.. ഞങ്ങൾക്ക് വേണ്ടി സൂര്യനും സൗകര്യം ഒരുക്കുന്നു ?? ഞങ്ങൾ ഈ യാത്രക്ക് പോകണം എന്ന് കുറച്ചു നാൾ മുൻപ് തീരുമാനിച്ചതാണെങ്കിലും പിന്നെ ആരും ഒന്നും പറഞ്ഞില്ല .ഒരു ദിവസം ഗ്രൂപ്പിൽ ഒരു മെസ്സേജ് കണ്ടു നമ്മൾ എന്നാണ് ആ സ്ഥലത്തു പോകുന്നത് എന്ന്.അങ്ങനെ എല്ലാവരുടേയും സൗകര്യം ഒക്കെ നോക്കി കാര്യങ്ങൾ ഒക്കെ പെട്ടന്ന് തീരുമാനിച്ചു യാത്രക്ക് എല്ലാവരും തയാറായി .

                                                      മൂന്നു സംഘങ്ങൾ ആയി തിരിഞ്ഞാണ് ഞങ്ങളുടെ യാത്ര മൂന്നു കുട്ടികളെയും ചേർത്ത് പതിനഞ്ചു പേരാണ് സംഘത്തിൽ. അശോകനും കുടുംബവും ഒരു വാഹനത്തിൽ ,ബഷീറും ഞാനും കുടുംബവും ഒരു വാഹനത്തിൽ ,ഫാരിസിന്റയും മുന്നയുടയും  കുടുംബവും പിന്നെ മെഹ്ബൂബും സനീഷും കൂടി ഒരു വാഹനത്തിലും. മെഹ്ബൂബ് വാഹനത്തിൽ കയറാൻ നോക്കുമ്പോൾ സ്ഥലം തികയുന്നില്ല.അത് പരിഹരിക്കാൻ വേണ്ടി അശോകനെ വിളിച്ചു അശോകൻ താമസിക്കുന്ന സ്ഥലം അൽപ്പം ദൂരത്താണ് .അവിടെ നിന്നും വന്നു അശോകിനോട്  മെഹബൂബിനെക്കൂടെ  വാഹനത്തിൽ കയറ്റാൻ പദ്ധിതിയിട്ടു .ആ സമയം  അശോകൻ  ഭാര്യയുമായി കടയിൽ കുറച്ചു സാധങ്ങൾ വാങ്ങാൻ പോയിരിക്കുവാരുന്നു . ഈ കാര്യം പറഞ്ഞു കൊണ്ടിരുന്നപ്പോൾ പെട്ടന്ന് വാഹനത്തിന്റെ പിൻഭാഗം  എവിടേയോ ശക്തിയായി തട്ടി വലിയ ശബ്‌ദവും കേട്ട് . എന്നാൽ പുറത്തിറങ്ങി വാഹനത്തിൽ നോക്കുമ്പോൾ എങ്ങും തട്ടിയ പാടും കണ്ടിരുന്നില്ല..ആശ്വാസം!!. വേറൊരു അത്ഭുതം കൂടി സംഭവിച്ചു സ്ഥലം ഇല്ലാതിരുന്ന ഫാരിസിന്റെ വാഹനത്തിൽ പെട്ടന്ന് സ്ഥലവും ലഭിച്ചു!!! .  അശോകൻ്റെ വാഹനത്തെ അനുഗമിച്ചാരുന്നു ഞാൻ സഞ്ചരിക്കുന്ന വാഹനം നീങ്ങികൊണ്ടിരുന്നത്.എൻ്റെ വാഹനത്തിൻ്റെ പിന്നാലെ ഫാരിസിൻ്റെ  വാഹനവും .എൻ്റെ വാഹനത്തിൻ്റെ ചാർജ് പെട്ടന്ന് കുറയുന്നുണ്ടാരുന്നു  ഇടയ്ക്കു ഡോർ തനിയെ തുറക്കുകയും ചെയ്തു  .അതൊക്കെ പരിഹരിച്ചു ഞങ്ങള് യാത്ര തുടർന്ന് . ഇങ്ങനെയൊക്കെ ചെറിയ അനിഷ്ട സംഭവങ്ങൾ ഉണ്ടായെങ്കിലും അതൊന്നും വക വെക്കാതെ ഞങ്ങൾ യാത്ര ചെയ്തു താമസസ്ഥലത്തെത്തി.

                                      താമസസ്ഥലത്തു  എത്തിയപ്പോൾ സമയം ലേശം വൈകി നല്ല തണുപ്പുണ്ട് കടലിൽ നിന്നും തിരമാലയുടെ അലയൊച്ചകൾ.നിഗൂഢത നിറഞ്ഞ ഒരു പ്രദേശം ആണിത് .വിജനമായ പ്രദേശം ഒരു വശം കടൽ അതിനു ചുറ്റം ചെറിയ മലകളും കാടുകളും .ഞങ്ങൾ അല്ലാതെ ആരും ആ പ്രദേശത്തുണ്ടായിരുന്നില്ല.നിരയായി നിൽക്കുന്ന നല്ല മനോഹരമായ ചുവന്ന നിറത്തിൽ ഉള്ള വീടുകൾ .രണ്ടു വീടുകൾ ഞങ്ങൾ താമസിക്കാനായി ബുക്ക് ചെയ്തിട്ടുണ്ട്.


                                           കുട്ടികളും സ്ത്രീകളും  വീടുകളിലേക്ക് പോയി. ഞങ്ങൾ കാറിലുണ്ടായിരുന്ന സാധങ്ങൾ ഒക്കെ എടുത്തു വീടുകളിലേക്ക് വെക്കാൻ തീരുമാനിച്ചു . അതിനായി ഫാരിസ് ഓടിച്ചിരുന്ന വാഹനം തുറന്നു പെട്ടന്ന് ഒരു കുപ്പി താഴേക്കു വീണു ഞങ്ങൾ കഴിക്കാൻ കൊണ്ട് വന്ന തൈര് നിലത്തു വീണു .കളയാതെ ബാക്കി കിട്ടിയ തൈര് ഞങ്ങൾ എടുത്തു .തൈര് നിലത്തു വീണത് സാധങ്ങൾ കാറിൽ   കുത്തിനിറച്ചു വെച്ചതിനാലാരിക്കും  എന്ന് പഴിചാരി ബാക്കി സാധങ്ങളും എടുത്തു താമസിക്കാൻ ബുക്ക് ചെയ്ത വീടുകളിലേക്ക് നടന്നു.വീട്ടിലെത്തിയപ്പോൾ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാളെ കാണുന്നില്ല. നോക്കിയപ്പോൾ അവൾ കാർ പാർക്ക് ചെയ്തിടത്തു നിന്നും നടന്നു വരുന്നു നീ ആദ്യമേ പോയതാരുന്നെല്ലോ എന്ന്  ഞാൻ പറഞ്ഞപ്പോൾ നിനക്ക് തോന്നിയത് ആണ്.. ഞാൻ അവിടെ തന്നെ ഉണ്ടായിരുന്നു എന്ന് അവള്  ദേഷ്യപ്പെട്ടു മറുപടി പറഞ്ഞു .                                

                                             ഞങ്ങളുടെ ആദ്യ ലക്‌ഷ്യം രാത്രിയിലേക്കുള്ള ആഹാരം ഒരുക്കുക എന്നതാണ് .അതിനായി എല്ലാരും തയാറായി സ്ത്രീകളെല്ലാം വിശ്രമത്തിൽ ആണ് .പുരുഷന്മാർ പാചകം ഏറ്റെടുത്തു . അശോകൻ വീട്ടിൽ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന നല്ല നാടൻ മീൻകറിയും കൂട്ടി പൊറോട്ട കഴിക്കുക എന്നതാണ് ഞങ്ങളുടെ ആദ്യ ലക്‌ഷ്യം . അത് കഴിഞ്ഞു ബഷീറിൻ്റെ നെയ്ച്ചോറും ബീഫും ആഹാ..നാവിൽ കൊതിയൂറുന്നു.മീൻകറിയും കൂട്ടി പൊറോട്ട കഴിച്ചു . പിന്നെ ഞങ്ങൾ എല്ലാം നെയ്ച്ചോറും ഇറച്ചിക്കറിയും ഉണ്ടാക്കാൻ ഉള്ള തയാറിൽ ആയി . രാത്രി പത്തുമണിയൊക്കെ ആകുമ്പോൾ ആഹാരം കഴിക്കാൻ ആരുന്നു ഞങ്ങൾ വിചാരിച്ചിരുന്നത്. സാധാരണ എല്ലാരും രാത്രിഭക്ഷണം  ആ സമയത്തു  കഴിച്ചു കഴിയുമെല്ലോ. പക്ഷേ ഞങ്ങൾ ആഹാരമൊക്കെ പാകം ചെയ്തു വന്നപ്പോൾ അർധരാത്രി പിന്നിട്ടു  ഒരു മണിയായി . സമയം ആരോ മനഃപൂർവം താമസിപ്പിച്ചത് പോലെ  .ഒരുമണിയായപ്പോൾ  ഞങ്ങള് പതിവില്ലാതെ ആഹാരം കഴിച്ചു. എല്ലാരും പാതി ഉറക്കത്തിൽ ആണ് ആഹാരം കഴിച്ചത് . അപ്പോഴാണ് ഞാൻ  ഒരു കാര്യം ശ്രദ്ധിച്ചത് കൂട്ടത്തിൽ  ഒരാൾ മാത്രം വളരെ ആസ്വദിച്ചു ഇറച്ചി കഷ്ണങ്ങൾ  കഴിക്കുന്നു. രാത്രിയുടെ ഏഴാം യാമത്തിൽ ഇത്ര ആവേശത്തോടെ ആഹാരം കഴിക്കാൻ അവൾക്കെങ്ങനെ സാധിച്ചു  എന്നത് എന്നെ അതിശയിപ്പിച്ചു !.....

                             ആഹാരം കഴിച്ചതിനു ശേഷം കുറച്ചു നേരം കഴിഞ്ഞു ഞങ്ങൾ എല്ലാവരും ഉറങ്ങാനായി കിടന്നു .സ്ത്രീകൾ എല്ലാവരും ഒരുമിച്ചു ഒരു വീട്ടിലും പുരുഷന്മാർ തൊട്ടടുത്തുള്ള  വീട്ടിലും ആണ് താമസിച്ചത് .രാത്രിയിൽ കിടക്കുമ്പോൾ പുറത്തു നിന്നും ഒരു സ്ത്രീയുടെ ശബ്‌ദം കേൾക്കുന്നുണ്ടാരുന്നു ഇടയ്ക്കു കാലൊച്ചയുടെ ശബ്‌ദവും ചിലപ്പോൾ കാറ്റടിക്കുന്നതാരിക്കും നല്ല കാറ്റുണ്ടാരുന്നു രാത്രിയിൽ . അങ്ങനെ എല്ലാരും പതുക്കെ നിദ്രയിലേക്ക് വഴുതി വീണു . ഞാൻ രാവിലെ ഞെട്ടിയുണർന്നു ആരോ എന്നെ വിളിച്ചുണർത്തിയപോലെ തോന്നി .  ഞാൻ അവിടെ ആരെയും കണ്ടില്ല . എല്ലാവരും നല്ല ഉറക്കം .ഞാൻ അടുത്ത വീട്ടിലേക്കു നടന്നു അവിടെ ചെന്നപ്പോൾ അവൾ പഴവും ബിസ്ക്കറ്റും കഴിച്ചുകൊണ്ട് കാപ്പി കുടിക്കുന്നു . ഇന്നലെ രാതിയിൽ കണ്ട ആവേശം ഇല്ലങ്കിൽ പോലും അവളിൽ എന്തോ ഒരു മാറ്റം എനിക്ക് കാണാൻ കഴിഞ്ഞു. മുടികൾ പറന്നു കിടക്കുന്നു, ഭയപ്പെടുത്തുന്ന  തീഷ്ണമായ നോട്ടം .പ്രസാദമുള്ള അവളുടെ മുഖത്ത് ഒരു നിഗൂഢത നിറഞ്ഞു നിൽക്കുന്നു .എനിക്ക് ചെറുതായി ഒരു ഭയം ഉള്ളിൽ തോന്നി തുടങ്ങി.ഭയം അറിയിക്കാതെ ഞാൻ കാപ്പി കുടിച്ചിട്ട് അവിടെ നിന്നും പതുക്കെ ഇറങ്ങി .ഞാൻ ഇന്നലെ കിടന്നിരുന്ന വീട്ടിലേക്കു നടന്നു . അവിടെ എത്തിയപ്പോൾ മെഹബൂബ് രാവിലെ ഒരു  സ്ത്രീയെ ജനലിന്റെ അരികിൽ നിൽക്കുന്നത് കണ്ടതായി പറയുന്നു .എൻ്റെ ഉള്ളിൽ അപ്പോൾ സംശയവും ഭീതിയും ഇരട്ടിച്ചു .ഇതൊരു തോന്നൽ മാത്രം ആകണേ എന്ന് ഞാൻ ആഗ്രഹിച്ചു . 

                                    അങ്ങനെ ഞങ്ങൾ രാവിലെ ഭക്ഷണം ഒക്കെ കഴിച്ചു ലോകത്തിൻ്റെ അവസാനം കാണാൻ യാത്രയായി .അവിടെ എത്തിയപ്പോൾ വീണ്ടും ഞങ്ങളുടെ കാറിൻ്റെ ചാർജ് കഴിഞ്ഞു. അവിടെ കുറച്ചു മൃഗങ്ങൾ ഉണ്ടാരുന്നു എല്ലാരും അതിൻ്റെ അരികിലേക്ക് പോയി. എല്ലാരും കുതിരക്കു തീറ്റ കൊടുത്തു കുതിര അത് ഭക്ഷിക്കുകയും ചെയ്തു. എന്നാൽ അവൾ കൊടുത്ത തീറ്റ കുതിര കഴിച്ചില്ല അവൾ നടന്നു നീങ്ങുന്നത് കുതിര ഭീതിയോടെ നോക്കി നിന്ന് , ഇത് എന്റെ ശ്രദ്ധയിൽ പെട്ടു!!! എന്റെ ഉള്ളിൽ വീണ്ടും ഒരു ഭീതി ഉണർന്നു ഞാൻ മനസ്സിൽ കരുതുന്നത് ശെരിയാണോ അതോ തോന്നൽ ആണോ എന്ന ചിന്ത എന്നെ വല്ലാതെ അലട്ടി. ഞങ്ങൾ കടലിൽ ഒരു പാറയിൽ നിൽക്കുമ്പോൾ ഒരു കാക്ക അശോകനെ  കൊത്താൻ വേണ്ടി പാഞ്ഞടുത്തു . അത് പെട്ടന്ന് വന്നു... പെട്ടന്ന് തിരികെ മറഞ്ഞു .ഞാൻ എന്റെ സംശയം ഉറപ്പിച്ചു..

                  

                                       സ്ഥലം കണ്ടു കഴിഞ്ഞു ഞങ്ങൾ അവിടെ നിന്നും താമസസ്ഥലത്തേക്ക് യാത്രയായി. പോകും വഴി ഞങ്ങൾ ഒരു കടയിൽ ആഹാരം കഴിക്കാൻ ഇറങ്ങി എല്ലാവരും ആഹാരം കഴിക്കാൻ അവിടെ ഇറങ്ങി അവൾ മാത്രം വന്നില്ല .പകൽ സമയം അവൾക്കു വിശപ്പ് കുറവാണ് രാത്രിയുടെ യാമത്തിലാണ് അവൾക്കു വിശപ്പും ദാഹവും എന്ന് എനിക്ക് മനസിലായി. ഞങ്ങൾ തിരിച്ചു താമസസ്ഥലത്തെത്തി എല്ലാരിലും ഒരു ക്ഷീണം ഉണ്ട് .ഇന്ന് ഞങ്ങൾ ഭക്ഷണത്തിനു നല്ല ബിരിയാണി ഉണ്ടാക്കുന്നുണ്ട് എല്ലാവരും അതുണ്ടാക്കാൻ വേണ്ടി തയാറെടുത്തു . സ്ത്രീകൾ  എല്ലാം അൽപ്പനേരം ഞങ്ങളോടൊപ്പം ഒത്തുകൂടിയിട്ടു  ഉടനെ വരാം എന്ന് പറഞ്ഞിട്ട് ഒരു വീട്ടിലേക്കു മാറി. കുറെ നേരം ആയിട്ടും അവരെ കാണാതെ ആയപ്പോൾ ഞാൻ അവിടേക്കു കടന്നു ചെന്ന്. എൻ്റെ വരവ് അത്ര ഇഷ്ടമാകാത്ത രീതിയിൽ ആയിരുന്നു അവൾ.അവളെ ഞാൻ പിന്തുടരുന്നുണ്ട് എന്ന് അവൾക്കു മനസിലായി കാണണം. അവളുടെ കണ്ണുകളിൽ എനിക്കതു കാണാൻ കഴിഞ്ഞു.അവളുടെ ദ്രംഷ്ടകൾ എനിക്ക് കാണാൻ കഴിഞ്ഞു. ഞാൻ എൻ്റെ ഭാര്യയെ നിർബന്ധപൂർവം വിളിക്കാൻ ശ്രമിച്ചപ്പോൾ ഭാര്യ എൻ്റെ നേരെ ആക്രോശിച്ചുകൊണ്ടുവെന്നു . ഇതുവരെ ഭാര്യയിൽ കാണാത്ത ഒരു സമീപനം എനിക്കുണ്ടായി . അപ്പോഴാണ് എനിക്കാ സത്യം മനസിലായത് എല്ലാവരിലേക്കും അവളിലെ ശക്തി കടന്നു കയറിക്കൊണ്ടിരിക്കുന്നു ഇനിയും ഒട്ടും താമസിപ്പിക്കാൻ കഴിയില്ല എന്ന് എനിക്ക് മനസിലായി .എത്രയും പെട്ടന്ന് അവളിൽ നിന്നും യക്ഷി  ബാധയെ ഒഴിപ്പിച്ചു പുറത്തു കൊണ്ടുവരണം എന്ന് ഞാൻ ഉറപ്പിച്ചു.

                                               മേപ്പാടന്മാര് വര്ഷങ്ങളായി ഉപയോഗിക്കുന്ന മഞ്ഞ നിറമുള്ള ബ്രീസർ മന്ത്രമരുന്നു അവൾക്കുവേണ്ടി ഞാൻ തയാറാക്കിവെച്ച്  കാത്തിരുന്നു, മേപ്പാടൻ എൻ്റെ ഗുരുവാണ് .കുറച്ചു സമയം കഴിഞ്ഞു സ്ത്രീകൾ എല്ലാം ഞങ്ങളുടെ അടുത്തേക്ക് കടന്നു വന്നു . ഞാൻ സോഫയിൽ  മന്ത്ര കളങ്ങൾ ഒരുക്കി വെച്ചിരുന്നു. അവൾ കളത്തിൽ പ്രവേശിച്ചാൽ എനിക്ക് മന്ത്രം തുടങ്ങാം . മന്ത്ര വിദ്യയുടെ ആദ്യ ഘട്ടം അവളുടെ മനസിലെ യക്ഷി  സങ്കല്പങ്ങൾ എല്ലാം പുറത്തു കൊണ്ടുവരുക എന്നതായിരുന്നു. അവൾ വളരെ ആവേശത്തോടെ ആ കഥകൾ പറഞ്ഞു അവളുടെ മനസിൻ്റെ അകത്തളങ്ങളിലിൽ നിന്നും യക്ഷി സങ്കല്പകഥകൾ ഒഴുകി വന്നുകൊണ്ടിരുന്നു .കഥ പറയുമ്പോൾ ഞാൻ അവളെ ശ്രദ്ധിക്കുകയാരുന്നു . അവൾ വളരെ ആവേശത്തോടെ ആണ് ആ കഥകൾ പറയുന്നത് അവളുടെ മനസ്സിൽ യക്ഷിയോടുള്ള പ്രണയം അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു .മേപ്പാടനെ മനസ്സിൽ വിചാരിച്ച്‌ മാന്ത്രിക വിദ്യയിൽ തയാറാക്കിയ മഞ്ഞ നിറത്തിലുള്ള  ബ്രീസർ മന്ത്രമരുന്നു  ഞാൻ അവൾക്കു ഒഴിച്ചുകൊടുത്തുകൊണ്ടിരുന്നു.                  


                             അവളുടെ മനസ്സിൽ നിന്നും പുറത്തുവന്ന ബാധയെ ഞാൻ ആരുമറിയാതെ  ഒഴിഞ്ഞ  മാന്ത്രിക ബ്രീസർ കുപ്പിയിൽ അടച്ചു .  അവൾ പതുക്കെ ശാന്തതയിലേക്കു വന്നു .അവളുടെ മുഖത്ത് ഞാൻ ആ  തെളിച്ചം കണ്ടു.അവളുടെ  കണ്ണുകളിൽ നിന്നും ആ തീഷ്ണത മാഞ്ഞു പോയിരിക്കുന്നു അതേ അവൾ തിരിച്ചു വന്നിരിക്കുന്നു.  അങ്ങനെ ആരുമറിയാതെ രഹസ്യമായി അവളിലെ ബാധയെ ഞാൻ ഒഴിപ്പിച്ചു .നാളെ  രാവിലെ എണിറ്റു വീടൊക്കെ വൃത്തിയാക്കി സാധങ്ങൾ ഒക്കെ പാക്ക് ചെയ്തു തിരിച്ചു ഓസ്ലോയിലേക്കു പോകേണ്ടതാണ് .അതുകൊണ്ട് എല്ലാവരും രാത്രിയിലെ ഭക്ഷണത്തിനു ശേഷം വേഗം  ഉറങ്ങാൻ തീരുമാനിച്ചു.ഉറക്കം ശാന്തമാരുന്നു എല്ലാം നല്ലപോലെ അവസാനിച്ച സന്തോഷത്തിൽ ഞാനും നല്ലപോലെ ഉറങ്ങി . 

                                 രാവിലെ എണിറ്റു ഒരു പ്രഭാത സവാരി നടത്താൻ ഞാൻ തീരുമാനിച്ചിരുന്നു .ഞാൻ നടക്കാൻ തുടങ്ങുമ്പോൾ അവളും നടക്കാൻ പോകുന്നത് ഞാൻ കണ്ടു .ഞാനും കൂടെ വരാം എന്ന് പറഞ്ഞപ്പോൾ വേണ്ട എനിക്ക് ഒറ്റയ്ക്ക് പോകണം എന്ന് പറഞ്ഞു . എനിക്ക് ചെറിയ ഭയം വീണ്ടും തുടങ്ങി. മന്ത്രമരുന്നു  ഏറ്റിട്ടില്ലേ ??. അവൾ അറിയാതെ ഞാൻ അവളെ പിന്തുടർന്നു . അവൾ വിജനമായ കാട്ടിലൂടെ നടന്നു നീങ്ങുന്നു . അവൾ പോകുന്ന വഴിയിൽ നല്ല കാറ്റും, തിരമാലകൾ കാനന പാതയിലേക്ക് ഒഴുകി കയറുന്നു ,ചുറ്റും പലതരം ജീവികളുടെ ശബ്‌ദങ്ങൾ . ഇങ്ങനെ ഉള്ള ജീവികളുടെ ശബ്‌ദം ഞാൻ ഇതുവരെ നോർവേയിൽ കേട്ടിട്ടില്ല . ഞാൻ വീട്ടും ഞെട്ടി!! ... അതെ അവളിൽ നിന്നും യക്ഷി പൂർണ്ണമായി  പോയിട്ടില്ല.


                                                 എനിക്ക് മേപ്പാടൻ അയച്ച സന്ദേശം ലഭിച്ചു അവളുടെ ശ്കതി കുറഞ്ഞു പക്ഷേ അവളുടെ ബാധ പൂർണ്ണമായി വിട്ടു പോയിട്ടില്ല. ഇത് കേട്ടപ്പോൾ എനിക്ക്  കുറച്ചു ആശ്വാസവും കൂടുതൽ ഭീതിയും ബാക്കിയായി.അമാവാസിയും വെള്ളിയാഴ്ചയും ചേർന്ന് വരുന്ന ദിവസത്തിൽ പ്രത്യേക മന്ത്രം അവൾക്കു വേണ്ടി നടത്തണം എന്നാണ് മേപ്പാടന്റെ കൽപ്പന . ആ ദിവസം മാത്രമേ അവൾക്കിനി പൂര്ണ്ണ ശക്തി തിരിച്ചെടുക്കാൻ കഴിയു. അവളുടെ ശക്തി പാതി അവിടെ ഉപേക്ഷിച്ചാണ് അവൾ ഞങ്ങളോടൊപ്പം വരുന്നത് അതുകൊണ്ട് അവിടെ ശക്തമായ കാറ്റും പേമാരിയും ഉണ്ടാകും. എത്രയും പെട്ടന്ന് അവിടെ നിന്നും വിട്ടു  പോകണം എന്നും മേപ്പാടൻ അയച്ച  സന്ദേശത്തിൽ ഉണ്ടായിരുന്നു..

                                 തിരിച്ചു ഓസ്ലോയിലേക്കു പോകുമ്പോൾ നല്ല മഴയും കാറ്റും. എല്ലാവരും യാത്രയിലെ സന്തോഷകരമായ നിമിഷങ്ങളും തമാശകളും പറഞ്ഞിരിക്കുമ്പോൾ........  ഞാൻ മാത്രം ഈ യാത്രക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ച  സമയം മുതൽ ഉള്ള ഓരോ കാര്യങ്ങളും ഒന്നും കൂടി ആലോചിച്ചിരുന്നു.!!!






Comments